ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തിലെ ചിത്രം വ്യക്തം; അവസാന ദിനത്തില്‍ പത്രിക സമര്‍പ്പിച്ച്‌ നേതാക്കള്‍

  • 04/04/2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിനമായ ഇന്ന് നിരവധി പ്രമുഖ സ്ഥാനാർത്ഥികള്‍ പത്രിക സമർപ്പിച്ചു. രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, കെ.സി. വേണുഗോപാല്‍, ഷാഫി പറമ്ബില്‍, എ.എം. ആരിഫ്, സി കൃഷ്ണകുമാർ, ബൈജു കലാശാല, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്.


തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ എത്തിയാണ് വരണാധികാരി ജെറോമിക് ജോർജ്ജിന് മുമ്ബാകെ 11.10ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി, മുൻ അംബാസിഡർ ടി.പി ശ്രീനിവാസൻ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവർ സ്വരൂപിച്ചു നല്‍കിയ തുകയാണ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനായി നല്‍കിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ റോഡ് ഷോയ്ക്ക് ശേഷം റിട്ടേണിംഗ് ഓഫീസർ വയനാട് ജില്ലാ കളക്ടർക്ക് മുമ്ബാകെയാണ് പത്രിക നല്‍കിയത്. നാലു സെറ്റ് പത്രികയാണ് സുരേന്ദ്രൻ സമർപ്പിച്ചത്. ഒരാള്‍ ഡമ്മിയായും പത്രിക നല്‍കി. പത്രിക സമർപ്പിക്കുമ്ബോഴും റോഡ് ഷോയ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനി അനുഗമിച്ചു.

Related News