രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ചപ്പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ?; പരിഹസിച്ച് കെടി ജലീൽ

  • 05/04/2024

പതാക വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ. രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ എന്ന് ജലീൽ പരിഹസിച്ചു. സംഘപരിവാറിന്റെ താല്പര്യമനുസരിച്ച് 'ഹരിത പതാക' ഉയർത്താൻ ഭയപ്പെടുന്ന മുസ്ലിം ലീഗ് ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയാണെന്നും കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. 

രാഹുൽഗാന്ധിക്ക് പച്ചക്കൊടി അലർജിയാണെങ്കിൽ പച്ചക്കൊടിയില്ലാത്ത കർണാടകയിലോ ആന്ധ്രയിലോ യുപിയിലോ മത്സരിക്കാമായിരുന്നില്ലേ? നേരത്തെ തൊപ്പിയൂരാൻ പറഞ്ഞ കോൺഗ്രസ് ഇന്ന് കൊടിയൂരാൻ പറഞ്ഞു. നാളെ അവർ മുസ്ലിം ലീഗിന്റെ മുന്നിലെ 'മുസ്ലിം' എടുത്തു മാറ്റാൻ പറഞ്ഞാൽ അതും ലീഗ് കേൾക്കേണ്ടി വരില്ലേ. ഇതിനേക്കാൾ നല്ലത് ലീഗ് പിരിച്ചുവിട്ട് കോൺഗ്രസിൽ ലയിക്കുന്നതാണെന്നും എടി ജലീൽ കുറിപ്പിൽ പറയുന്നു.

Related News