കണ്ണൂരിൽ ബോംബ് നിർമിക്കുന്നതിനിടെ രണ്ടുപേർക്ക് പരുക്ക്; ഒരാളുടെ കൈപ്പത്തി പൂർണമായി തകർന്നു

  • 05/04/2024

കണ്ണൂർ പാനൂർ മൂളിയാത്തോട് ബോംബ് സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്. വിനീഷ് വലിയ പറമ്പത്ത്, ഷെറിൻ കാട്ടിന്റവിട എന്നിവർക്കാണ് പരുക്കേറ്റത്. ബോംബ് നിർമാണത്തിനിടെയാണ് ഇരുവർക്കും പരുക്കേറ്റതെന്നാണ് നിഗമനം. ഒരാളുടെ കൈപ്പത്തി സ്ഫോടനത്തിൽ പൂർണമായും തകർന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരപരുക്കേറ്റിട്ടുമുണ്ട്. 

ഇന്നലെ രാത്രിയാണ് ബോംബ് സ്ഫോടനമുണ്ടായത്. വീട്ടിൽ തന്നെ ബോംബ് നിർമിക്കുന്നതിനിടെ അപകടമുണ്ടാകുകയായിരുന്നെന്നാണ് നിഗമനം. ഇന്നലെ രാത്രി തന്നെ ഇവരെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളെ കോഴിക്കോട്ടേക്ക് മാറ്റി. ഇരുവരും സിപിഐഎം അനുഭാവികളാണെന്ന് സൂചനയുണ്ട്.

Related News