കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു, ഒരാളുടെ നില ഗുരുതരം

  • 05/04/2024

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവർത്തകൻ പാനൂർ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവർത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പാനൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്‌ഫോടനത്തിൽ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികൾ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിൻ മരിച്ചു.

Related News