നെയ്യാറ്റിൻകരയില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. മാറനല്ലൂര്‍ സ്വദേശി എസ് ഷീജ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിന്‍കര പെട്രോള്‍ പമ്ബിന് എതിര്‍വശത്തായിരുന്നു അപകടം. ബസും സ്കൂട്ടറും പാറശ്ശാല ഭാഗത്തേക്ക് പോവുകയായിരുന്നു.
ബസ് തട്ടി റോഡില്‍ തെറിച്ചുവീണ ഷീജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉത്സവങ്ങളുടെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച സൗണ്ട് ബോക്‌സുകളില്‍ നിന്നുള്ള ശബ്ദം കാരണം പിന്നില്‍ നിന്ന് ബസ് വരുന്നത് ഷീജയ്ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി.
പൊലീസെത്തി ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിയിക്കാവിളയിലേയ്ക്ക് സര്‍വീസ് നടത്തിയ പാപ്പനംകോട് ഡിപ്പോയുടെ ബസാണ് അപകടത്തിനിടയാക്കിയത്. തേയില കമ്ബനിയിലെ ഫീല്‍ഡ് സ്റ്റാഫാണ് ഷീജ. കടകളില്‍ നിന്ന് ഓർഡര്‍ ശേഖരിക്കാനായി പോകുമ്ബോഴായിരുന്നു അപകടം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?