സുഗന്ധഗിരി മരംമുറി കേസ്; 'ഏത് പാസ് ഉപയോഗിക്കുന്നു'; ചെക്ക് പോസ്റ്റില്‍ ലോറികളുടെ പരിശോധന

  • 06/04/2024

സുഗന്ധഗിരി മരംമുറി കേസുമായി ബന്ധപ്പെട്ടു ലക്കിടി ചെക്ക് പോസ്റ്റില്‍ വനംവകുപ്പ് പരിശോധന. മരങ്ങളുമായി കടന്നുപോയ ലോറികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഏത് പാസ് ഉപയോഗിച്ചാണ് മരങ്ങള്‍ കടത്തിയത് എന്ന വിവരങ്ങളാണ് പരിശോധിച്ചത്. കല്‍പ്പറ്റ റെയിഞ്ച് ഓഫീസർ നീതുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

അതേസമയം, കീഴ്ജീവനക്കാർക്കെതിരെയുള്ള സസ്പെൻഷൻ നടപടിയില്‍ പ്രതിഷേധവുമായി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. സംഭവത്തില്‍ സെക്ഷൻ സ്റ്റാഫുകളെ ബലിയാടാക്കാൻ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നതായാണ് സംഘടനയുടെ ആരോപണം. 

Related News