'പലതവണ മകനെ ഉപദേശിച്ചു, ഒടുവില്‍ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞതാണ്'; സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന്‍റെ അച്ഛൻ

  • 07/04/2024

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛൻ നാണു. സിപിഎമ്മുമായോ പോഷക സംഘടനകളുമായോ മകന് ബന്ധമില്ലെന്ന് സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗം കൂടിയായ നാണു പറഞ്ഞു. ബോംബ് നിർമാണം പാർട്ടിയുടെ അറിവോടെയല്ല നടന്നത്.

മകൻ തെറ്റായ വഴിയില്‍ പോയപ്പോള്‍ പല തവണ പാർട്ടിയും താനും ഉപദേശിച്ചതാണ്. അവനും അവനോടൊപ്പമുണ്ടായിരുന്നവരും വ്യക്തിപരമായി കാര്യങ്ങള്‍ക്കായി ചെയ്ത കാര്യമാണിത്. പലപ്രാവശ്യം ഇതിനെ എതിര്‍ത്ത് പറഞ്ഞതാണ്. ഒടുവില്‍ വഴങ്ങാതായതോടെ ഗത്യന്തരമില്ലാതെ ആറു മാസം മുമ്ബ് പാര്‍ട്ടി പരസ്യമായി തള്ളി പറഞ്ഞതാണെന്നും പാര്‍ട്ടി അംഗത്വവും ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും നാണു പറഞ്ഞു.

Related News