ഇനി യുഡിഎഫിലേക്ക് ഇല്ലെന്ന് സജി മഞ്ഞക്കടമ്പിൽ; അനുനയ നീക്കം അവസാനിപ്പിച്ച് യുഡിഎഫ്

  • 08/04/2024

ഇനി യുഡിഎഫിലേക്ക് ഇല്ലെന്ന് സജി മഞ്ഞക്കടമ്പിൽ. യുഡിഎഫ് അനുനയ നീക്കം അവസാനിപ്പിച്ചു. മോൻസ് ജോസഫ് ഉള്ളതിനാൽ യുഡിഎഫിലേക്കും കേരള കോൺഗ്രസിലേക്കും മടങ്ങില്ല. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. ഭാവി തീരുമാനം കുടുംബവുമായി ചർച്ച ചെയ്ത് തീരുമാനിക്കും. പ്രശ്‌നങ്ങൾ തിരുവഞ്ചൂരടക്കം കോൺഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു. എന്നാൽ സജിക്ക് സ്വയം മടങ്ങിവരാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി.

സജിയുടെ രാജിയിൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കവും പാളിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്‌നം.

Related News