സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

  • 08/04/2024

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രമായി. 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്(14). ഏറ്റവും കുറവ് സ്ഥാനാർഥികള്‍ ആലത്തൂരും(5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാർഥികളില്‍ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. ഏറ്റവുമധികം വനിത സ്ഥാനാർഥികളുള്ളത് വടകര മണ്ഡലത്തിലാണ്. 4 പേർ.

Related News