പാനൂര്‍ ബോംബ് നിര്‍മാണ കേസ്; 'സംഭവം അറിഞ്ഞ് ഓടിയെത്തിയവരെന്ന് വാദം', 5 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  • 11/04/2024

പാനൂർ ബോംബ് നിർമാണക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അരുണ്‍, സബിൻ ലാല്‍, അതുല്‍, സായൂജ്, അമല്‍ ബാബു എന്നിവർ ജാമ്യപേക്ഷ നല്‍കിയത്. ബോംബ് നിർമാണത്തെ കുറിച്ച്‌ അറിവില്ലെന്നും സംഭവം അറിഞ്ഞു ഓടിയെത്തിയവരെന്നുമാണ് പ്രതികളുടെ വാദം.

അതേസമയം, എല്ലാവർക്കും ബോംബ് ഉണ്ടാക്കുന്ന വിവരം അറിയാമായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്‌. ബോംബുകള്‍ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്ന് എത്തിച്ചു എന്നതില്‍ കൃത്യമായ സൂചന പൊലീസിന് കിട്ടി എന്നാണ് വിവരം.

Related News