റീല്‍സ് എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മാനവീയം വീഥിയില്‍ യുവാവിന് വെട്ടേറ്റു

  • 13/04/2024

മാനവീയം വീഥിയില്‍ പുലര്‍ച്ചെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനു വെട്ടേറ്റു. ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് കഴുത്തിനു വെട്ടേറ്റത്. ധനുകൃഷ്ണയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഷെമീര്‍ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഘര്‍ഷം. നേരത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാനവീയം വീഥിയില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Related News