മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; കുഴല്‍മന്ദത്ത് കിണറിടിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

  • 14/04/2024

പാലക്കാട് കുഴല്‍മന്ദത്ത് കിണറില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുഴല്‍ മന്ദം സ്വദേശി സുരേഷ്(37) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സുരേഷിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിന്‍ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. 

Related News