രാഹുലിന്റെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന; വയനാട്ടില്‍ ഗംഭീര റോഡ് ഷോ

  • 15/04/2024

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.ഡി.എഫ്. സ്ഥാനാർഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തി. ഹെലികോപ്റ്റർ വഴിയായിരുന്നു രാഹുല്‍ മൈസൂരുവില്‍ നിന്ന് നീലഗിരിയില്‍ എത്തിയത്. രാഹുഗാന്ധി ഇറങ്ങിയതിന് പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തി.

തോട്ടം തൊഴിലാളികളേയും പ്രദേശവാസികളേയും സന്ദർശിച്ച ശേഷം സുല്‍ത്താൻ ബത്തേരിയില്‍ രാഹുലിന്റെ വൻ റോഡ് ഷോയും ഉണ്ടായി. പുല്‍പ്പള്ളി മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ തുടങ്ങിയിടങ്ങളിലും രാഹുലിന്റെ റോഡ് ഷോ ഉണ്ട്. മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുല്‍ സന്ദർശിക്കും. വൈകിട്ട് കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.

ഇത്തവണയും പാർട്ടി പതാക ഒഴിവാക്കി ബലൂണുകളും പ്ലക്കാർഡുകളുമാണ് പ്രവർത്തകർ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. പതാകയെച്ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് റോഡ് ഷോയില്‍ നിന്ന് പതാകകള്‍ ഒഴിവാക്കിയത്.

Related News