മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും

  • 15/04/2024

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്നു മലപ്പുറം ജില്ലയില്‍. ഏറനാട്, വണ്ടൂർ നിലമ്ബുർ നിയമസഭാ മണ്ഡലങ്ങളില്‍ ആണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്ബില്‍ എത്തും.

കീഴുപറമ്ബ് അങ്ങാടിയില്‍ നടത്തുന്ന റോഡ് ഷോ യില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. ആറു സ്ഥലങ്ങളിലാണ് ഇന്ന് റോഡ് ഷോ നടക്കുന്നത്. വൈകിട്ട് കരുവാരക്കുണ്ടില്‍ നടക്കുന്ന റോഡ് ഷോക്ക് ശേഷം രാഹുല്‍ ഹെലികോപ്റ്ററില്‍ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.

Related News