സുഗന്ധഗിരി മരം മുറി കേസ്: കല്‍പ്പറ്റ റേഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

  • 17/04/2024

വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയതില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നടപടി. ഡിഎഫ്‌ഒ ഷജ്‌ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിക്കുന്നതിനനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. 

മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറും 2 റേഞ്ച് ഓഫീസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നായിരുന്നു ഉന്നതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Related News