കേരളത്തില്‍ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ റബ്ബർ കർഷകരുടെ പ്രശ്നം പരിഹരിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും ഇരട്ട മുഖമാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ പോരാടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണെന്നും അദ്ദേഹം പരിഹാസിച്ചു
മോദിയുടെ പ്രവർത്തന ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഭാരതത്തെ മാറി. 2047 ആകുമ്ബോള്‍ ഭാരതം ഒന്നാം സ്ഥാനത്താകും. കേരളത്തെ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റണമെന്നാണ് ബിജെപി ആലോചിക്കുന്നത്. ആദിവാസി മേഖലകളില്‍ ഹോം സ്റ്റേകള്‍ ഉണ്ടാക്കും. മത്സ്യത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കും. ഞങ്ങളുടെ വാക്കുകളും പ്രവർത്തികളും തമ്മില്‍ അന്തരമില്ല. 2014 ല്‍ ജമ്മു കശ്മീരിലെ 370 വകുപ്പ് എടുത്ത് കളയുമെന്ന് പറഞ്ഞു. അത് ചെയ്ത് കാണിച്ചു. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞത് പോലെ തന്നെ പണിതു. ബിജെപി സർക്കാർ സിഎഎ കൊണ്ട് വരുമെന്ന് പറഞ്ഞു. അത് ചെയ്തു കാണിച്ചു. ഇതാരുടെ പൗരത്വം നഷ്ടപ്പെടുത്തില്ല. ഇത് പൗരത്വം നല്‍കാനുള്ള നിയമമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും ഇടത് പാർട്ടികളും സാധരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല. ഒറ്റ തവണ അവരെ കേരളത്തില്‍ നിന്നും പുറത്താക്കിയാല്‍ പിന്നീടൊരിക്കലും അവർ തിരിച്ചു വരില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?