കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എല്‍ഡിഎഫ്: ബൃന്ദ കാരാട്ട്

  • 17/04/2024

കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എല്‍ഡിഎഫ് ആണെന്നും പിന്നെന്തിനാണ് ദേശീയ നേതാവായ രാഹുല്‍ ഗാന്ധി എല്‍ഡിഎഫിനെതിരെ വയനാട്ടില്‍ മത്സരിക്കുന്നതെന്നും സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. വയനാട്‌ എംപി അമേഠിയിലും റായ്ബറേലിയിലും നോമിനേഷൻ കൊടുക്കുമോന്നും ബൃന്ദ കാരാട്ട് ചോദിച്ചു.

വയനാടിന്‌ മുഴുവൻ സമയ എംപിയെയാണ് വേണ്ടത്.അല്ലാതെ വിസിറ്റിംഗ് വിസയില്‍ എത്തുന്നവരെയല്ല.വന്യമൃഗശല്യം പാർലമെന്റില്‍ ഉന്നയിക്കപ്പെട്ടില്ലെന്നും പച്ചകൊടികള്‍ എന്തിനാണ്‌ ഒളിപ്പിച്ചതെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുമോയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Related News