യുവതിയെ ഭര്‍ത്താവ് ഷോള്‍ ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി കൊലപ്പെടുത്തി; പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • 23/04/2024

യുവതിയെ ഭർത്താവ് ഷോള്‍ ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി കൊലപ്പെടുത്തി. തൃശ്ശൂർ ചാലക്കുടി മേലൂർ പൂലാനിയിലാണ് സംഭവം. കാട്ടുവിള പുത്തൻവീട്ടീല്‍ ലിജ(38)യാണ് കൊല്ലപ്പെട്ടത്.

ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

Related News