ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നത്: കെ കെ ശൈലജ

  • 24/04/2024

ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ ആരോപണം നടത്തുന്നതെന്ന് കെ.കെ ശൈലജ ട്വന്റിഫോറിനോട്. തന്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി അറിയാം. വ്യക്തിഹത്യ നടക്കുന്നത് ഡഉഎ സ്ഥാനാർഥിയുടെ അറിവോടെ തന്നെയാണ്. നേതാക്കൾ ഇതുവരെ പ്രവർത്തകരെ തള്ളി പറയാത്തത് എന്തുകൊണ്ട്?

സൈബർ അധിക്ഷേപ പരാതിയിൽ ഷാഫി പറമ്പിൽ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജ പറഞ്ഞു. ഡിജിപിക്ക് പരാതി നൽകിയത് അതിൻറെ ഭാഗമാണ്. ഇല്ലാത്ത കാര്യങ്ങൾ പറയുന്ന ആളല്ല താനെന്നും സൈബർ അധിക്ഷേപത്തിൽ നിയമനടപടി തുടരുമെന്നും അവർ പറഞ്ഞു.

വ്യാജ വിഡിയോയുടെ പേരിൽ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ ഷാഫി പറമ്പിൽ ഡിജിപിക്ക് ഇന്നലെ പരാതി നൽകിയിരുന്നു. ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടിരുന്നു.

Related News