വടകരയില്‍ ലോകസഭാ തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് വർഗ്ഗീയ വല്‍ക്കരിക്കാൻ ശ്രമിച്ചെന്ന് കെടി ജലീല്‍ എംഎല്‍എ. വടകരയില്‍ ലീഗ് കളിച്ചത് തീക്കളിയാണെന്നും ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് ഒരു മതനിറം കൊടുക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ ആവേശം കാട്ടിയെന്നും കെടി ജലീല്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ വിമർശനം.
വടകരയില്‍ ലീഗ് കളിച്ചത് തീക്കളിയാണ്. ലീഗും കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉല്‍സവത്തെ ഒരുതരം "മതോല്‍സവ"മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചു.
വടകരയില്‍ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ല. കോടികള്‍ പ്രതിഫലം പറ്റിയ ഇവൻറ് മാനേജ്മെൻ്റ് ടീമായിരുന്നു.2024-ല്‍ വടകര പാർലമെൻ്റ് മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ്, യു.ഡി.എഫ് മുച്ചൂടും വർഗ്ഗീയവല്‍ക്കരിച്ചു എന്നതിൻ്റെ പേരിലാകും ചരിത്രത്തില്‍ ഇടംനേടുക- ജലീല്‍ തുറന്നടിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?