ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തതു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കല്‍ വിഷ്ണുവാണ് (31) മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഭാര്യ ഇയാളില്‍ നിന്ന് അകന്നു കഴിയുകയാണ്. അതാണ് ആത്മഹത്യയ്ക്ക് കാരണമായത്.
ഞായറാഴ്ച രാവിലെ 11-നാണ് സംഭവമുണ്ടായത്. ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാള്‍ ഫെയ്‌സ്‌ബുക്ക് ലൈവില്‍ വന്നത്. പിന്നീടുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് ആശങ്കയിലായ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയായിരുന്നു. കതക് തകർത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണുവിനെ ഫാനില്‍ തൂങ്ങിനില്ക്കുന്നത് കണ്ടത്.
ഡിറ്റിപിസിയുടെ കീഴിലെ പാർക്കില്‍ വാച്ച്‌മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ നടക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?