ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെ തള്ളാതെ സിപിഎം. ഇ പി ജയരാജൻ ബിജെപി നേതാവിനെ ഒരു വർഷം മുൻപ് കണ്ടകാര്യം വലിയ മാധ്യമങ്ങള്‍ വിഷയമാക്കുകയാണെന്നായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
എകെജി സെന്ററില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എതിർ രാഷ്‌ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്. എന്നാല്‍ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങള്‍ നടന്നു എന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ നിലപാടുകളെയും സമീപനങ്ങളെയും പ്രതിരോധിക്കുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കാൻ ജയരാജനെ പാർടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതില്‍ ശോഭാ സുരേന്ദ്രൻ ഉള്‍പ്പെടെ ഉണ്ടാകും. നന്ദകുമാറിനെപ്പോലെ ഉള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കണം. അത് മുമ്ബേ അവസാനിപ്പിച്ചിട്ടുണ്ട് എന്നാണ് ജയരാജൻ വ്യക്തമാക്കിയിട്ടുള്ളത്. ജയരാജൻ ബിജെപിയിലേക്ക് പോയിട്ടില്ല, അതിന് ചർച്ചയും നടത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നു എന്ന് പറയുന്നത് ശരിയായ കാര്യമാണ്. ഇന്നും പോയിട്ടുണ്ട്. രാഷ്‌ട്രീയമായ കാര്യങ്ങള്‍ അല്ലാത്തത് പാർട്ടിയില്‍ അറിയിക്കേണ്ട കാര്യമില്ല. വ്യക്തിപരമായി ഒരാളെ കണ്ടാല്‍ തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?