വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

  • 29/04/2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്. 2,77,49,158 വോട്ടര്‍മാരില്‍ 1,97,77,478 പേര്‍ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്തു. ഇവരില്‍ 94,75,090 പുരുഷന്‍മാരും 1,03,022 സ്ത്രീകളും 150 ട്രാന്‍സ് ജന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ കണക്കുകള്‍ പുറത്തുവിട്ടത്. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 63.37 ശതമാനം. അബ്‌സന്റി വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 തപാല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെ 2,00,00,247 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 സൈനികര്‍ അപേക്ഷിച്ചു. ഇതില്‍ 8277 പേര്‍ ശനിയാഴ്ച വരെ വോട്ട് രേഖപ്പെടുത്തി അയച്ചു. വോട്ടെണ്ണല്‍ തുടങ്ങുന്നതു വരെ സര്‍വീസ് വോട്ട് സ്വീകരിക്കും.

Related News