പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ സിപിഎമ്മില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. ഒരു നടപടിയുമുണ്ടാകില്ല. അങ്കം ജയിച്ച ചേകവനെപ്പോലെയാണ് ഇപി ജയരാജന്‍ ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് ഇറങ്ങി വരുന്നത് കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പൊളിറ്റിക്കല്‍ ഡീല്‍ ആണ്. അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും അഴിമതിക്കേസില്‍ നിന്നും രക്ഷപ്പെടുന്നതിനുമുള്ള ഡീല്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ബിജെപിയുമായി സിപിഎം ഈ ഡീല്‍ തുടങ്ങിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്താണ്. തുടര്‍ഭരണമെന്നത് ബിജെപിയുടെ സംഭാവനയാണ്. ബിജെപിയുടെ നാലു ശതമാനം വോട്ടു കുറഞ്ഞപ്പോഴാണ് തുടര്‍ഭരണം ഉണ്ടായത്.
അതുകൊണ്ട് ഇപി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. ഇപിക്കെതിരെ നടപടി ഉണ്ടാകും എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിപ്പോയി എന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് കെ സുധാകരന്‍ മടങ്ങി വരുന്നത് സംബന്ധിച്ച് മെയ് നാലിന് നടക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമുണ്ടായേക്കും. അതില്‍ അഭിപ്രായവ്യത്യാസമുണ്ടാകില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?