ആലുവ ചൊവ്വര ഗുണ്ടാ ആക്രമണത്തില്‍ നാലു പേർ പൊലീസ് പിടിയില്‍. മുഖ്യപ്രതി ഫൈസല്‍ ബാബു ഉള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. സുനീർ, ഫൈസല്‍, കബീർ, സിറാജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ മൂന്നുപേർക്ക് അക്രമത്തില്‍ നേരിട്ട് പങ്കുള്ളതായി പൊലീസ് സൂചിപ്പിച്ചു.
അക്രമം ആസൂത്രണം ചെയ്തത് കബീർ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അക്രമികള്‍ ബൈക്കിലും കാറിലുമായിട്ടാണ് എത്തിയത്. അക്രമവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേർ പൊലീസിന്റെ വലയിലായതായി റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. ഗുണ്ടകളുടെ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുന്‍ പഞ്ചായത്ത് അംഗമായ പി സുലൈമാനാണ് വെട്ടേറ്റത്. പരിക്കേറ്റവരെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?