മേഖല തിരിച്ച്‌ വൈദ്യുതി നിയന്ത്രണം വേണം; ഒരു ദിവസം 15 മെഗാവാട്ടെങ്കിലും കുറയ്ക്കണമെന്നും കെഎസ്‌ഇബി

  • 02/05/2024

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച്‌ കെഎസ്‌ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് കെഎസ്‌ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമില്‍ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും.

ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്‌ഇബി മുന്നോട്ട് വെച്ച നിർദേശങ്ങളില്‍ പറയുന്നു. എങ്ങനെ എപ്പോള്‍ നിയന്ത്രണം കൊണ്ട് വരണം എന്നതില്‍ കെഎസ്‌ഇബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യഘട്ടത്തില്‍ നിയന്ത്രണം വരിക. വിഷയത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചർച്ച ചെയ്തു അന്തിമ തീരുമാനം എടുക്കും.

Related News