ഡ്രൈവിങ് ലൈസൻസ് പരിഷ്‌കാരവുമായി മുന്നോട്ടു പോകാം; ഡ്രൈവിങ് സ്‌കൂളുകാരുടെ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി

  • 03/05/2024

ഡ്രൈവിങ് ലൈസൻസ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോർ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആരോപിച്ചു.

കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ കോടതിയിൽ വാദിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ കോടതിയിൽ പറഞ്ഞു. എന്നാൽ ഇവരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

Related News