ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച്‌ അതിജീവിത

  • 03/05/2024

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിലെ സമരം അവസാനിപ്പിച്ച്‌ അതിജീവിത. മൊഴിയെടുത്ത ഗൈനക്കോളജസ്റ്റിനെതിരായ അന്വേഷണറിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് ഐജി അറിയിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. പതിമൂന്ന് ദിവസമായി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തുടരുന്ന സമരമാണ് അവസാനിപ്പിച്ചത്.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉടന്‍ കൈമാറാന്‍ ഐജി കമ്മിഷണറോട് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അതിജീവിത അറിയിച്ചു.

കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നതിനിടെ ബുധനാഴ്ച്ച അതീജീവിത കുഴഞ്ഞു വീണിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വൈകുന്നേരമാണ് ഡിസ്ചാര്‍ജ് ആയത്. കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് അക്കാര്യം അന്വേഷിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 21നാണ് ഡിജിപി ഐജിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരുന്നു.

Related News