മേയര്‍ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ തര്‍ക്കത്തില്‍, ഡ്രൈവര്‍ യദു ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍ സുബിന്‍. കന്റോണ്‍മെന്റ് പൊലീസിന് നല്‍കിയ മൊഴിയിലാണ് കണ്ടക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പിന്‍സീറ്റിലായതിനാല്‍ ഒന്നും കണ്ടില്ല. മേയര്‍ സഞ്ചരിച്ച വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല എന്നും കണ്ടക്ടര്‍ മൊഴി നല്‍കി.
കെഎസ്‌ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവം നടന്ന ദിവസം വാഹനത്തിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്നാണ് ഡ്രൈവര്‍ യദു പറയുന്നത്. ഡ്രൈവര്‍ യദു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ പരാതികള്‍ പരിശോധനയ്ക്കായി കന്റോണ്‍മെന്റ് പൊലീസിനു കൈമാറിയിട്ടുണ്ട്. ഡ്രൈവര്‍ യദു നേരത്തെ മോശമായി സംസാരിച്ചെന്ന് വ്യക്തമാക്കി യുവനടി രംഗത്തെത്തിയരുന്നു.
അതിനിടെ നടുറോഡിലെ തര്‍ക്കത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് കണ്ടക്ടര്‍ യദു. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ നാളെ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?