ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

  • 03/05/2024

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വീണ്ടും കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബി എ ആളൂര്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. നേരത്തെയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സത്യഭാമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷന്‍സ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സത്യഭാമ ആരേയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനില്‍ക്കില്ലെന്നും അഡ്വ. ബി എ ആളൂര്‍ വാദിച്ചു. കേസില്‍ എസ്‌സി, എസ്ടി വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ആളൂര്‍ വാദിച്ചു.

തുടര്‍ന്ന് സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കണമെന്ന് ആളൂര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

Related News