ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; പിന്നാലെ ഭർത്താവ് ആത്മഹത്യക്ക് ശ്രമം

  • 10/05/2024

തൃശൂർ ഇരിങ്ങാലക്കുട കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇരുവരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് കാട്ടൂർ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാബുവിന്റെ നിലയും ഗുരുതരമാണ്. ഭാര്യ ദീപ്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related News