സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്‌ഇബിയുടെ തീരുമാനം.
എന്നാല്‍ പീക് ആവശ്യകത ഉയർന്നു നില്‍ക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷൻ പരിധികളില്‍ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളില്‍ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനല്‍ മഴ കൂടി കിട്ടാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?