'ഇത്തരം പരാമര്‍ശങ്ങള്‍ വലിയ വേദനയുണ്ടാക്കുന്നു'; ഹരിഹരന്റെ അധിക്ഷേപ പരാമര്‍ശം തള്ളി കെ കെ രമ

  • 11/05/2024

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ പരസ്യമായി തള്ളി എംഎല്‍എ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങള്‍ എംഎല്‍എ എന്ന നിലക്കും വ്യക്തി എന്ന നിലക്കും പൂർണമായി തള്ളിക്കളയുകയാണെന്ന് രമ പറഞ്ഞു.


ഇത്തരത്തിലുള്ള പരാമർശങ്ങളോ ഒരു വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. അത് നമ്മള്‍ നിരന്തരം ചർച്ച ചെയ്യുന്നതാണ്. എങ്കിലും പലരും ഇത്തരം പരാമർശങ്ങള്‍ നടത്തുന്നതായി നമ്മള്‍ കാണുന്നു. ഇത്രയും പുരോഗമനത്തിലേക്ക് പോകുമ്ബോഴും ഇത്തരം പരാമർശങ്ങള്‍ വലിയ വേദനയാണ്. പ്രസംഗ മധ്യേയാണ് മോശമായ പരാമർശമുണ്ടായത്. പൂർണമായും തള്ളിക്കളയുകയാണെന്നും രമ പറഞ്ഞു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം വ്യക്തമാക്കി.

ഹരിഹരൻ്റെ പരാമർശം അംഗീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസും അറിയിച്ചു. പരാമര്‍ശം ദൗർഭാഗ്യകരമാണ്. അപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ്സ് നേതൃത്വവും ഇടപ്പെട്ടു. അപ്പോള്‍ തന്നെ അദ്ദേഹം ഖേദ പ്രകടനം നടത്തിയെന്ന് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഏതെങ്കിലും സഹോദരിയുടെ മനസ്സ് വേദനിച്ചെങ്കില്‍ സംഘാടകർ എന്ന രീതിയില്‍ ഖേദം പ്രകടിപ്പിക്കുന്നു. വ്യാജമാണെന്ന് കണ്ട പോസ്റ്റ് ഇതുവരെ സി പി എം നേതാക്കള്‍ പിൻവലിച്ചിട്ടില്ല. കെ കെ ലതികയുടെ ഫേസ് ബുക്കില്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News