ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിയുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരെന്നും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് എഫ്‌ഐആർ. വീര്യംകുറഞ്ഞ സ്ഫോടകവസ്തുവാണ് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചതിന് വടകര പൊലീസെടുത്ത കേസില്‍ ഉടൻതന്നെ ഹരിഹരനെ ചോദ്യംചെയ്യാൻ വിളിപ്പിക്കും.
രണ്ട് ദിവസത്തെ ഇടവേളയില്‍ രണ്ട് സംഭവങ്ങളിലായി മൂന്ന് വ്യത്യസ്ത കേസുകള്‍. വടകരയിലെ രാഷ്ട്രീയ അന്തരീക്ഷം പുതിയ തലത്തിലേക്ക്. ഏറ്റവുമൊടുവില്‍ ആർഎംപി നേതാവ് ഹരിഹരന്‍റെ ഒലിപ്രംകടവിലുളള വീടിന് നേരെയുളള അക്രമത്തില്‍ രണ്ട് സംഭവങ്ങളില്‍ 6 പേർക്കെതിരെയാണ് കേസ്. സിപിഎം -ഡിവൈഎഫ്‌ഐ പ്രവർത്തകരെങ്കിലും ആളുകളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് എഫ്‌ഐആർ. വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ ഒരു സിപിഎം പ്രവർത്തകനെതിരെയാണ് സ്ഫോടകവസ്തു നിയമം 3,5 വകുപ്പുകള്‍ ചുമത്തി കേസ്.
കാറിലെത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് 5 പ്രവർത്തകർക്കെതിരെ കേസുണ്ട്. കാറിന്‍റെ ആർ സി ഉടമയെയില്‍ നിന്ന് പ്രതികളെകുറിച്ചുളള വിവര ശേഖരണം പൊലീസ് തുടങ്ങി. KL 18N 7009 എന്ന നമ്ബരിലുളള ചുവന്നകാറിലാണ് ഇവരെത്തിയതെന്ന് ഹരിഹരൻ മൊഴി നല്‍കിയിരുന്നു. വീടിന് മുന്നില്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തു വച്ച് പൊട്ടിച്ചതാണെന്നും എറിഞ്ഞതല്ലെന്നുമാണ് ബോംബ് സ്ക്വാഡ് നിഗമനം. ഇനിനുപയോഗിച്ച സ്ഫോടകവസ്തു ഏതെന്നറിയാൻ രാസപരിശോധന പുരോഗമിക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?