മസ്കറ്റില്‍ മരിച്ച നമ്ബി രാജേഷിൻ്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി എയര്‍ ഇന്ത്യ എക്സ്പ്രസ് പരിഗണിക്കുന്നില്ലെന്ന് രാജേഷിൻ്റെ ഭാര്യ അമൃത. നേരത്തെ ചര്‍ച്ച നടത്താമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോള്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മെയില്‍ അയക്കാനാണ് പറയുന്നത്. ആകെ ടിക്കറ്റിന്റെ റീഫണ്ട് തുക മാത്രമാണ് നല്‍കിയത്.
കേണപേക്ഷിച്ചിട്ടും താൻ പറയുന്നത് കേള്‍ക്കാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ തയ്യാറായില്ല. തങ്ങളെ ഒഴിവാക്കി വിടാനാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ശ്രമിച്ചത്. വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കില്‍ അവസാനമായി ഭർത്താവിനെ കാണാൻ കഴിയുമായിരുന്നു. സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് പറഞ്ഞ അമൃത എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥയില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?