പന്തീരാങ്കാവ് ഗാർഹിക പീഡനം: വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ്

  • 17/05/2024

പന്തീരാങ്കാവ് ഗാർഹികപീഡനത്തിൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ നോട്ടീസ്. ഇന്റർപോൾ ബ്ലു കോർണർ നോട്ടീസിനായി സിബിഐ മുഖേന കേരളാ പൊലീസ് കത്ത് നൽകുകയായിരുന്നു. 

സിംഗപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകി. കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

Related News