അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍; ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11ന്

  • 20/05/2024

ബിലിവേഴ്സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേണ്‍ ചർച്ച്‌ കത്തീഡ്രലില്‍ ആണ് സംസ്ക്കാരം. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം നടക്കുക.

9.15 ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നല്‍കും. 9 മണിവരെയാണ് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. അമേരിക്കയില്‍ വെച്ചുണ്ടായ അപകടത്തില്‍ ആണ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചത്.

Related News