ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

  • 20/05/2024

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുക.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച്‌ ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സർക്കുലർ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.

Related News