മസ്കറ്റില്‍ മരിച്ച തിരുവനന്തപുരം സ്വദേശി നമ്ബി രാജേഷിന്റെ വിധവ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ആരോപിച്ചാണ് നമ്ബി രാജേഷിൻ്റെ വിധവ അമൃത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. അമൃതയും 2 മക്കളും മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നാണ് ആവശ്യം. അത്യാസന്ന നിലയിലായിരുന്ന നമ്ബി രാജേഷിന് അരികിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം മൂലം അമൃതയ്ക്ക് എത്താനായിരുന്നില്ല. 2 തവണ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടും വിമാനം റദ്ദാക്കിയതിനാല്‍ അമൃതയ്ക്ക് പോകാൻ കഴിഞ്ഞില്ല.
ഇതിനിടെ നമ്ബി രാജേഷ് മരിക്കുകയും ചെയ്തു. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച ശേഷം ബന്ധുക്കള്‍ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് മടക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥര്‍ പക്ഷെ പിന്നീട് കൈമലര്‍ത്തി. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമല്ല നമ്ബി രാജേഷ് മരിച്ചതെന്ന വാദമുയര്‍ത്തിയാണ് വിമാനക്കമ്ബനിയുടെ പ്രതിരോധം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ തേടി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?