ഉന്നത വിദ്യാഭ്യാസരംഗത്ത് ഗവർണറുടേത് കാവിവത്കരണ ഇടപെടൽ: മന്ത്രി ആർ ബിന്ദു

  • 23/05/2024

ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവർണറുടേത് കാവിവത്കരണ ഇടപെടലെന്ന് മന്ത്രി ആർ ബിന്ദു. ചാൻസിലറുടെ ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശനങ്ങൾ സൃഷ്ടിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിജസ്ഥിതി വെളിപ്പെടുത്തുന്ന ഉത്തരവുകളാണ് ഇപ്പൊൾ വന്നിട്ടുള്ളത്. കേരളത്തിലെ സർവ്വകലാശാലകൾ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം നിൽക്കേണ്ട ചുമതലയാണ് ഗവർണർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

കേരള സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളായി ഗവർണർ നടത്തിയ നാമനിർദേശം റദ്ദാക്കിയ ഹൈക്കോടതിവിധിയിൽ പ്രതികരിക്കാതെ ഗവർണർ. കോടതിവിധിയിൽ പ്രതികരിക്കാനില്ല. അപ്പീൽ പോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും പ്രതികരിക്കാനില്ലെന്ന് ഗവർണർ അറിയിച്ചു.

വാർഡ് വിഭജന ഓർഡിനൻസ് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പരിഗണിക്കാൻ സാധിക്കില്ലെന്നും ഗവർണർ പറഞ്ഞു. കോടതി വിധി മാധ്യമങ്ങളുമായി ചർച്ച ചെയ്യാനില്ല. പൊതു ഇടങ്ങളിലും ചർച്ച ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News