പ്രതികൂല കാലാവസ്ഥ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി

  • 23/05/2024

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. 

ഇന്ന് രാത്രി 8.35ന് പുറപ്പെടേണ്ട കോഴിക്കോട് റിയാദ് എയർഇന്ത്യ എക്സ്പ്രസ്സ് ,10.05 പുറപ്പെടേണ്ട കോഴിക്കോട് അബുദാബി എക്സ്പ്രസ്, രാത്രി 11.10ന് പുറപ്പെടേണ്ട കോഴിക്കോട് മസ്‌കറ്റ് എക്സ്പ്രസ് എന്നിവയാണ് റദാക്കിയത്. പ്രതികൂല കാലവസ്ഥയെ തുടർന്ന് എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ ഇന്ന് രാവിലെ ഏറെ വൈകിയാണ് സർവീസ് നടത്തിയത്.

ദോഹാ കരിപ്പൂർ വിമാനം രാവിലെ വഴിതിരിച്ച് വിട്ട് മംഗലാപുരത്ത് ഇറക്കിയിരുന്നു. കാലാവസ്ഥാനുകൂലമായതോടെ ഉച്ചയോടുകൂടിയാണ് ഈ വിമാനം കരിപ്പൂരിൽ എത്തിയത്. വിമാനം വൈകുന്നതിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Related News