കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ചും പുത്തൻ ചുവടുവെപ്പുകളെക്കുറിച്ചും പഠിക്കാനെത്തിയ കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. അധികാര വികേന്ദ്രീകരണത്തില്‍ കേരളത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങള്‍ അഭിപ്രായപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ ഭരണം, പൊതു വിതരണം, ഇ ഗവേണൻസ് തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ ഒട്ടേറെ മാതൃകകള്‍ കര്‍ണാടകം പകര്‍ത്തിയ അനുഭവങ്ങളുണ്ടെന്നും സംഘം പറഞ്ഞു.
ഏറ്റവുമൊടുവില്‍ കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കിയ കെ സ്മാർട്ട് പദ്ധതി കർണാടകയിലും നടപ്പിലാക്കാനുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു. കർണാടക ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ഡോ. സി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തില്‍ കമ്മീഷന്‍ അംഗങ്ങളായ മൊഹമ്മദ് സനവുള്ള, ആർ എസ് ഫോൻഡെ തുടങ്ങിയവരുമുണ്ട്. തൃശൂർ കിലയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കില ഡയറക്ടർ ജനറല്‍ ഡോ. ജോയ് ഇളമണും പങ്കെടുത്തു.
കേരളം നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജന പരിപാടി രാജ്യത്തിന് മാതൃകയാണെന്ന് സംഘം അഭിപ്രായപ്പെട്ടു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പുരോഗതിയും ചർച്ചയായി. കേരളത്തിന്റെ ശ്രദ്ധേയമായ ചുവടുവെപ്പുകളായ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും ഭരണഘടനാ സാക്ഷരതാ പരിപാടിയും സംഘത്തോട് വിശദീകരിച്ചു. കർണാടകയില്‍ ഭരണഘടനാ സാക്ഷരതാ പരിപാടി ആരംഭിക്കാൻ കേരളം നല്‍കിയ പിന്തുണയ്ക്ക് സംഘം നന്ദി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
കേരളീയം സംഘടിപ്പിച്ചതിന് സംസ്ഥാന സർക്കാരിനെ ഡോ. സി നാരായണ സ്വാമി അഭിനന്ദിച്ചു. കേരളീയത്തില്‍ പങ്കെടുത്ത അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വിതരണം, തനത് ഫണ്ട് വർധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. ഇരു സംസ്ഥാനങ്ങളിലെയും കെട്ടിട നികുതി, പെർമ്മിറ്റ് ഫീസ് ഘടന എന്നിവയും ചർച്ചയായി. കർണാടകയുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തിലെ പെർമ്മിറ്റ് ഫീസും കെട്ടിടനികുതിയും എങ്ങനെ വളരെ കുറവാണെന്ന കാര്യം സംഘത്തോട് വിശദീകരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?