ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്; പ്രതിദിനം 80 ടെസ്റ്റുകള്‍, വാഹനത്തില്‍ ക്യാമറ

  • 23/05/2024

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് മോട്ടോ വെഹിക്കിള്‍ ഇൻസ്പെട്ടേഴ്സുളള ഉള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താൻ പാടുളളു. 18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റ്‌ വാഹനങ്ങളില്‍ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. എന്നിവയാണ് നിർദ്ദേശങ്ങള്‍. ഇതെല്ലാം ഉള്‍പ്പെടുത്തി സർക്കാർ ഉത്തരവ് ഇറങ്ങി.

അതേ സമയം, ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധികമായി ടെസ്റ്റുകള്‍ നടത്തുമെന്ന് ഗതാഗത കമ്മീഷണ‌ർ അറിയിച്ചു. ലേണേഴ്സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് കേരളത്തിലുള്ളത്. ഇവർക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താൻ റീജണല്‍ ആർ‍ടിഒമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നല്‍കി.

Related News