കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരവൻ ടൂറിസം കട്ടപ്പുറത്ത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലക്ക് വൻ മുതല്‍ക്കൂട്ടാകുമെന്ന് അവകാശപ്പെട്ട് തുടങ്ങിയ പദ്ധതി പേരിനൊരു കാരവൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. വിനോദ സഞ്ചാര വകുപ്പിന്‍റെ വൻ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് കാരവനും കാരവൻ പാര്‍ക്കും തുടങ്ങാൻ പണം നിക്ഷേപിച്ച സംരംഭകരില്‍ മിക്കവരും കോടികളുടെ നഷ്ടത്തിലും കടക്കെണിയിലുമാണ്.
മുപ്പത്താറ് വര്ഷത്തിനിടക്ക് ഇതാ കേരളത്തിന് പുതിയൊരു ടൂറിസം പ്രൊഡക്‌ട് എന്ന് വിശേഷിപ്പിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് കാരവൻ പാര്‍ക്കുകള്‍ പ്രഖ്യാപിച്ചത്. ആഡംബര യാത്രക്കൊപ്പം പ്രകൃതി രമണീയമായ സ്ഥലത്ത് അതേ വാഹനത്തില്‍ തന്നെ താമസ സൗകര്യവും ഒരുക്കുന്നതായിരുന്നു പദ്ധതി. കോടികള്‍ മുടക്കി നാടുനീളെ പ്രചാരം നല്‍കി. കൊട്ടിഘോഷിച്ച ഉദ്ഘാടനങ്ങള്‍ നടന്നു. ടൂറിസം മേഖലയില്‍ മുമ്ബെങ്ങുമില്ലാത്ത എന്തോ നടക്കാൻ പോകുന്നു എന്ന തോന്നലുണ്ടാക്കി.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സംസ്ഥാന തല ഉദ്ഘാടനം നടന്ന വാഗമണില്‍ നിന്ന് നോക്കുമ്ബോള്‍ കാണുന്നത് കട്ടപ്പുറത്തായ കാരവൻ ടൂറിസമാണ്.
നാല് സീറ്റും കിടക്കാനുള്ള സൗകര്യവും ശുചിമുറിയും മുതല്‍ ഹോം തിയറ്റര്‍ വരെയുള്ള സൗകര്യങ്ങളോടെ ഒരു കാരവൻ ഇറക്കാൻ ഒരു കോടിയോളം രൂപ വേണം. 20000 മുതല്‍ 25000 വരെ വാടക. മുടക്ക് മുതല്‍ മുതലാകണമെങ്കില്‍ പകുതിയിലധികം ദിവസം നിര്‍ത്താതെ ഓടേണ്ട അവസ്ഥ. 1500 ഓളം കാരവനുകളിറക്കാൻ 373 സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തെന്നായിരുന്നു ടൂറിസം വകുപ്പിന്‍റെ അവകാശവാദം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?