ഏഴു തെക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ മുതല്‍ വ്യാപക മഴ

  • 29/05/2024

സംസഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ മുതല്‍ മഴ വ്യാപകമാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്. നാളെ വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Related News