സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസില്‍ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങള്‍ നല്‍കാൻ 9000 കോടിയോളം സർക്കാർ കണ്ടെത്തേണ്ടിവരും.
പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി ശക്തമായിരുന്നു. പക്ഷെ ഇത്തവണയും സർക്കാർ നയപരമായ ആ തീരുമാനമെടുത്തില്ല. ആനുകൂല്യങ്ങള്‍ക്കായി ഭീമമായ തുക കണ്ടെത്തേണ്ട സാഹചര്യത്തില്‍ പെൻഷൻ പ്രായം കൂട്ടാൻ പല തരത്തിലെ ആലോചന ഉണ്ടായിരുന്നു. കൂട്ടിയാല്‍ യുവജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് വേണ്ടെന്ന് വെച്ചത്. വിവിധ വകുപ്പുകളില്‍ നിന്ന് ഇന്ന് പിരിയുന്നത് 16000 ത്തോളം ജീവനക്കാരാണ്. ആനൂകൂല്യങ്ങള്‍ നല്‍കാൻ 9000 കോടി കണ്ടെത്തേണ്ടതാണ് പ്രശ്നം.
ഈ മാസം ആദ്യം മുതല്‍ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പു സാമ്ബത്തിക വർഷം മുതല്‍ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. എല്ലാവരും ഒറ്റയടിക്ക് പണം പിൻവലിക്കില്ല എന്നത് ആശ്വാസമാണ്. പലരും ട്രഷറിയില്‍ തന്നെ പണം നിക്ഷേപിക്കാൻ താല്പര്യപ്പെടുന്നതും നേട്ടമാണ്. പിരിയുന്നവരില്‍ പകുതിയോളം അധ്യാപകരാണ്. സെക്രട്ടറേയേറ്റില്‍ നിന്ന് അഞ്ച് സ്പെഷ്യല്‍ സെക്രട്ടറിമാർ അടക്കം 15 പേർ ഇന്ന് പടിയിറങ്ങും. പൊലീസില്‍ നിന്ന് ഇറങ്ങുന്നത് എണ്ണൂറോളം പേരാണ്.
കെ എസ് ആർ ടി സിയില്‍ നിന്ന് ഡ്രൈവർമാരും കണ്ടക്ചമാരും ചേർന്ന് 700 ഓളം പേർ വിരമിക്കും. ഇതില്‍ ഡ്രൈവർമാർക്ക് താല്‍ക്കാലികമായി വീണ്ടും ജോലി നല്‍കാൻ നീക്കമുണ്ട്. കെ എസ് ഇ ബിയില്‍ നിന്ന് വിരമിക്കുക 1010 പേരാണ്. എല്ലാ വകുപ്പുകളിലും വിരമിക്കുന്നവർക്ക് പകരം താഴേത്തട്ടിലുള്ളവർത്ത് സ്ഥാനക്കയറ്റം നല്‍കും. പക്ഷെ എല്ലായിടത്തം പകരം പുതിയ നിയമനം വേഗത്തില്‍ നടക്കില്ല. ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നതില്‍ വലിയ കാലതാമസമുണ്ട്. ചില വകുപ്പുകളില്‍ ജീവനക്കാരുടെ എണ്ണം കുറച്ച് പുനസംഘടന നടപ്പാക്കുന്നതും പരിഗണിക്കുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?