സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല

  • 01/06/2024

സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.

2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിൻറെ വില കുറച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല. അന്താരാഷ്ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി നയങ്ങളിലെ വ്യതിയാനങ്ങൾ, സപ്ലൈ - ഡിമാൻഡ് ഡൈനാമിക്സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ഇത്തരം ക്രമീകരണങ്ങൾക്ക് കാരണമായേക്കാം.

Related News