സുരേഷ് ഗോപിയുടെ സിനിമ പോലും ജനം വെറുത്ത് തുടങ്ങി; ബിജെപി അക്കൗണ്ട് തുറക്കില്ല; ഇപി ജയരാജന്‍

  • 03/06/2024

തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി വിജയിക്കില്ല. ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാകുമെന്നും കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമായിരുന്നെന്നും ഇപി ജയരാജന്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സിപിഎമ്മിന് എതിരായ അജണ്ടയാണ്. ഇടതുപക്ഷ വിരുദ്ധ മനോഭാവം എത്രമാത്രം ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു. ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച്‌ പ്രവചനം നടത്താനാവില്ല. എല്‍ഡിഎഫിന് നല്ല മുന്നേറ്റം ഉണ്ടാക്കാനാവുമെന്ന് ജയരാജന്‍ പറഞ്ഞു.

Related News