'കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡ്, ആ കൂട്ടത്തിൽ വടകരയും': കെ കെ ശൈലജ

  • 04/06/2024

സംസ്ഥാനത്ത് ആലത്തൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാർത്ഥി കെ കെ ശൈലജ. ആ കൂട്ടത്തിൽ വടകരയിൽ ഷാഫി പറമ്പിൽ മുന്നിട്ടു നിൽക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു.

എന്നാൽ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെൻഡ് എന്ന നിലയിൽ 2019 ൽ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാർലമെന്റ് ഇലക്ഷനിലെ ട്രെൻഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേർത്തു.

വടകരയിൽ യുഡിഎഫിലെ ഷാഫി പറമ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് ലീഡു ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ശൈലജ ടീച്ചർ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പിൽ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് സിപിഐഎം കെ കെ ശൈലജയെ സ്ഥാനാർത്ഥിയാക്കിയത്.

Related News