യുവതിയെ കബളിപ്പിച്ച് 16,000 ദിനാർ തട്ടിയെടുത്തു; പ്രവാസിക്കെതിരെ പരാതി

  • 23/06/2024കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശിയായ യുവതിയെ കബളിപ്പിച്ച് 16,000 ദിനാർ തട്ടിപ്പ് നടത്തിയ കേസിൽ പ്രവാസിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ജഹ്‌റ പോലീസ്. ഒരു കരാർ കമ്പനിയുടെ ഡയറക്ടറായി ജോലി ചെയ്യുന്ന പ്രവാസിയാണ് തൻ്റെ അമ്മയെ കബളിപ്പിച്ചതെന്നാണ് കുവൈത്തി പൗരൻ പരാതി നൽകുകയായിരുന്നു. എന്നാൽ, എങ്ങനെയാണ് പ്രവാസി പണം തട്ടിയതെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടില്ല. തുടർന്ന് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്താണ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

Related News